Skip to main content

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

കണ്ണൂര്‍ ഗവ: ആയുര്‍വേദ കോളേജിലെ  രോഗനിദാനം വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി 21 (ശനിയാഴ്ച) രാവിലെ 11 ന് പരിയാരത്തെ കോളേജ് ക്യാമ്പസില്‍ കൂടികാഴ്ച നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് പകര്‍പ്പുകള്‍, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 11ന്  ഹാജരാകണം.

 

date