Skip to main content

പ്രോജക്ട് എൻജിനിയർ കം പ്രൊക്യുർമെന്റ് എക്സ്പർട്ട് നിയമനം

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ ആസ്ഥാന കാര്യാലയത്തിൽ പ്രോജക്ട് എൻജിനിയർ കം പ്രൊക്യുർമെന്റ് എക്സ്പർട്ട് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 55,000 രൂപ പ്രതിമാസ വേതനം. ഉയർന്ന പ്രായപരിധി 40 വയസ്. മെക്കാനിക്കൽ / എൻവിയോൺമെന്റൽ / കെമിക്കൽ  / ഇലക്ട്രിക്കൽ എന്നിവയിലേതെങ്കിലുമൊന്നിൽ എൻജിനിയറിങ് ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻവിയോൺമെന്റൽ എം.ടെക് ബിരുദവും പ്രൊക്യുർമെന്റ്, പ്രോജക്ട് മാനേജ്‌മെന്റ്‌ രംഗത്ത് രണ്ട് വർഷം പ്രവൃത്തിപരിചയം. എം.ബി.എ അഭിലഷണീയം. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ സെറ്റ് പകർപ്പുകളും ഫെബ്രുവരി 28 രാവിലെ 10 മണിക്ക് വഴുതക്കാട് ക്ലീൻ കേരള കമ്പനി ഓഫീസിൽ ഹാജരാക്കണം.

പി.എൻ.എക്സ്. 725/2026

date