Skip to main content

തൊഴിൽമേള ഫെബ്രുവരി 21ന്

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പ് എസ്.സി/ എസ്.ടി വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾക്കായി നടപ്പാക്കിവരുന്ന സമന്വയ പദ്ധതിപ്രകാരം 2025-26 സാമ്പത്തിക വർഷത്തെ തൊഴിൽമേള 2026 ഫെബ്രുവരി 21 രാവിലെ 09.30 നു തിരുവനന്തപുരം പ്രൊഫഷണൽ എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ്‌ ഓഫിസിന്റെ ആഭിമുഖ്യത്തിൽ ഗവ.ഐ.ടി.ഐ (SCDD) മരിയാപുരത്തു സംഘടിപ്പിക്കും. തൊഴിൽമേളയിൽ ഉദ്യോഗാർഥികൾക്ക് bit.ly/sestjobfest ഗൂഗിൾ ഫോം വഴി രജിസ്‌ട്രേഷൻ നടത്താം. അന്നേ ദിവസം സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും. കുടുതൽവിവരങ്ങൾക്ക്: 0471-2330756.

പി.എൻ.എക്സ്. 727/2026

date