പൊതുവിദ്യാലയങ്ങളെ സർക്കാർ ലോകനിലവാരത്തിലേക്കുയർത്തി: മന്ത്രി വി ശിവൻകുട്ടി
ജീർണാവസ്ഥയിലായ സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടലിലെ വക്കിൽ നിന്നപ്പോഴാണ് ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതെന്നും 10 വർഷത്തിനുള്ളിൽ ലോകനിലവാരത്തിലേക്ക് പൊതുവിദ്യാഭാസ സ്ഥാപനങ്ങളെ മാറ്റാൻ കഴിഞ്ഞെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പുതുതായി നിർമിച്ച മാവിച്ചേരി ഗവ. എൽ പി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികൾ തയാറാക്കിയ മാഗസിൻ പ്രകാശനവും മന്ത്രി നിർവഹിച്ചു. എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷനായി.
രണ്ടര കോടി രൂപ ചിലവഴിച്ച് നിർമിച്ച ഇരു നില കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ ഓഫീസ് റൂം, സ്റ്റാഫ് റൂം, ഡൈനിംഗ് ഹാൾ, കിച്ചൺ, വാഷിംഗ് ഏരിയ എന്നിവയും ഒന്നാം നിലയിൽ മൂന്ന് ക്ലാസ് മുറികൾ, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയുമാണുള്ളത്.
തലശ്ശേരി പി ഡബ്ല്യു ഡി ബിൽഡിംഗ് ഡിവിഷൻ എക്സികുട്ടീവ് എഞ്ചിനിയർ സി സവിത റിപ്പോർട്ട് അവതരിപ്പിച്ചു. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ ഷൈമ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി ഷൈനി, പരിയാരം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി വി പത്മലോചനൻ, ടി സുനിൽകുമാർ, പഞ്ചായത്ത് അംഗം എ വിജിഷ, തളിപ്പറമ്പ് നോർത്ത് സബ്ജില്ലാ എ ഇ ഒ കെ മനോജ്, ബി പി സി കെ ബിജേഷ്, പ്രധാനാധ്യാപിക പി വി ഷീബ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സി എം കൃഷ്ണൻ, മുൻ പഞ്ചായത്തംഗം എം ബാലകൃഷ്ണൻ, പി ടി എ പ്രസിഡൻ്റ് കെ പ്രവീൺ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments