Skip to main content

ഉയരെ ജെൻഡർ കാമ്പയിൻ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

കുടുംബശ്രീയുടെ ഉയരെ-ഉയരട്ടെ കേരളം, വളരട്ടെ പങ്കാളിത്തം ജെൻഡർ കാമ്പയിന്റെ ഭാഗമായി ജില്ലാതല ജെൻഡർ  ക്വിസ് മത്സരം,  സംഘടിപ്പിച്ചു. കായംകുളം എം എസ് എം കോളേജിൽ  നടന്ന മത്സരത്തിൽ ജില്ലയിലെ  വിവിധ കോളേജുകളിൽ നിന്ന് 55 വിദ്യാർഥികൾ  പങ്കെടുത്തു. എം എസ് എം കോളേജ് പ്രിൻസിപ്പൽ ഡോ. എ മുഹമ്മദ്‌ താഹ ഉദ്ഘാടനം നിർവഹിച്ചു. മത്സരത്തിൽ കായംകുളം എം.എസ്. എം കോളേജിലെ വിഷ്ണുപ്രിയ ഒന്നാം സ്ഥാനവും  കുന്നം കെ .യു .സി .റ്റി .ഇ  കോളേജിലെ നിർമൽ ഈശോ ജേക്കബ്, ശ്രീലക്ഷ്മി  എന്നിവർ രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടി. വിജയികൾക്ക് യഥാക്രമം 2500,1500,1000 രൂപ വീതം ക്യാഷ് പ്രൈസും മൊമെന്റോയും നൽകി. 

ആരോഗ്യവകുപ്പിലെ ജില്ല എജ്യുക്കേഷൻ  മീഡിയ ഓഫീസർ ഡോ. സേതുനാഥായിരുന്നു ക്വിസ്  മാസ്റ്റർ. ക്വിസ് മത്സരത്തോടൊപ്പം ഫ്ലാഷ് മോബ്, സിഗ്നേച്ചർ കാമ്പയിൻ, ജെൻഡർ ക്ലബ് രൂപീകരണം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. 

കുടുംബശ്രീ ജില്ലാമിഷൻ കോ ഓഡിനേറ്റർ എസ് രഞ്ജിത്ത്  അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ ജില്ലാമിഷൻ പ്രോഗ്രാം മാനേജർ എസ് സുനിത, കുടുംബശ്രീ ജില്ലാമിഷൻ അസിസ്റ്റന്റ് കോ ഓഡിനേറ്റർ ടെസ്സി ബേബി, എം എസ് എം കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ആർ രേഖ നായർ, കമ്മ്യൂണിറ്റി കൗൺസലർ എസ് തസ്നി, അധ്യാപകർ, വിദ്യാർഥികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date