Post Category
മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്കാരം
ആലപ്പുഴ ജില്ലയില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന വ്യക്തി/സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പ് ജില്ലാ തലത്തില്‍ തെരഞ്ഞെടുത്ത് പുരസ്കാരം നല്കുന്നു. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍, രജിസ്റ്റേഡ് സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ, പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട അനുബന്ധ രേഖകളും, സ്ഥലം വെറ്ററിനറി ഡോക്ടറുടെ ശുപാര്‍ശയും സഹിതം 2026 ഫെബ്രുവരി 20-ാം തീയതിക്കകം ആലപ്പുഴ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 10000/- രൂപ ക്യാഷ് അവാര്‍ഡ് നല്‍കുന്നതാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ അവാര്‍ഡ് ലഭിച്ചവരെ ഈ വര്‍ഷം അവാര്‍ഡിനായി പരിഗണിക്കുന്നതല്ല. അപേക്ഷ ഫോറത്തിന് അടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments