Skip to main content

മഹാരാഷ്ട്ര ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലുമുള്ള മത്സ്യത്തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി

ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ ചെന്നെത്തിയ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നതിന് പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ അറിയിച്ചു. 

ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, ലക്ഷദീപ് എന്നിവിടങ്ങളില്‍ എത്തിയ മത്സ്യത്തൊഴിലാളികളെയാണ് സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദേ്യാഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുളളത്.

മത്സ്യത്തൊഴിലാളികളുടെ എണ്ണം ആശുപത്രിയിലുളള മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിച്ച് ആവശ്യമായ സഹായം നല്‍കല്‍, അവര്‍ക്കുണ്ടായിട്ടുളള സാമ്പത്തിക നഷ്ടം, ബോട്ടുകള്‍ക്കുണ്ടായ കേടുപാടുകള്‍ എന്നിവ സംബന്ധിച്ചുളള വിശദവിവരങ്ങള്‍ ഉദേ്യാഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്ന് പ്രതേ്യകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അടിയന്തിര നടപടികള്‍ സന്ദര്‍ഭമനുസരിച്ച് സ്വീകരിക്കുന്നതിനും ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനുളള നടപടികളുടെ ഭാഗമായാണ് ഉദേ്യാഗസ്ഥരെ യോഗിച്ചിട്ടുളളത്.

ഗുജറാത്തിലെ പ്രവര്‍ത്തനത്തിന് തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അമ്പാടി (9846310773), മഹാരാഷ്ട്ര -നിഫാം ഡയറക്ടര്‍ ഡോ. ദിനേശ് (9400497160, 8547870160) കര്‍ണ്ണാടക -ഗോവ-ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ കെ.കെ. സതീഷ് കുമാര്‍ (9446033895, 9496007024) ലക്ഷദ്വീപ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സാജു. എം.എസ് (9496007030) എന്നിവരെയാണ് നിയമിച്ചിട്ടുളളത്.

ഗുജറാത്തിലെ വരാവല്‍ മഹാരാഷ്ട്രയിലെ സിന്ദുദുര്‍ഗ്ഗ് രത്‌നഗിരി, കര്‍ണ്ണാടക -ഗോവയിലെ മാള്‍പ്പ്, കാര്‍വാര്‍, വാസ്‌കോ പോര്‍ട്ടുകളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനാണ് ഉദേ്യാഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുളളത്.  ഈ പ്രദേശങ്ങളിലെ മറ്റ് പോര്‍ട്ടുകള്‍ കൂടി ഉദേ്യാഗസ്ഥര്‍ സന്ദര്‍ശിച്ച് നടപടികള്‍ സ്വികരിക്കും.

പി.എന്‍.എക്‌സ്.5200/17

date