ജില്ലാതല അറിയിപ്പുകള്‍
ബ്രെയില്‍ സാക്ഷരത പദ്ധതി ഉദ്ഘാടനം 21ന്
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ബ്രെയില്‍ സാക്ഷരതാ പദ്ധതിയുടെയും ബ്രെയില്‍ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെയും ഉദ്ഘാടനം ഫെബ്രുവരി 21ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. സാമൂഹിക നീതി വകുപ്പ്, ജില്ലാ സാക്ഷരത മിഷന്‍, ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ജില്ലാ കമ്മിറ്റി എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. കാഴ്ച പരിമിതിയുള്ളവരെ ബ്രെയിലി ലിപിയിലൂടെ അക്ഷരം പഠിപ്പിക്കുക, ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ 50 പേരെ ബ്രെയില്‍ സാക്ഷരരാക്കും. താല്‍പര്യമുള്ളവര്‍ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ജില്ലാ കമ്മിറ്റിയുമായോ ജില്ലാ സാക്ഷരതാ മിഷനുമായോ ഫെബ്രുവരി 20നകം ബന്ധപ്പെടണം. ഫോണ്‍: 0497-2707699, 9447781135
കുടിശ്ശിക പിരിവ് ക്യാമ്പ്
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്ര ജീവനക്കാരുടേയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടേയും ക്ഷേമനിധി ക്ഷേത്ര വിഹിതത്തിന്റെ കുടിശ്ശിക പിരിവിനായി ക്ഷേമനിധി സെക്രട്ടറിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലെ പിള്ളയാര്‍ കോവില്‍ ക്ഷേത്രത്തില്‍ ഫെബ്രുവരി 20ന് രാവിലെ പത്തുമണി മുതല്‍ ക്യാമ്പ് നടക്കും. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ജില്ലയിലെ കണ്ണൂര്‍, തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി താലൂക്കുകളിലെ ക്ഷേത്രഭാരവാഹികള്‍ ക്ഷേമനിധിയില്‍ അടയ്ക്കാനുള്ള ക്ഷേത്രവിഹിതം തത്സമയം അടക്കണം. ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിനായി ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുന്നതിനുള്ള രേഖയും ശമ്പളപട്ടികയുടെ പകര്‍പ്പും സഹിതമാണ് അപേക്ഷിക്കേണ്ടത്. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടക്കുന്നതിന് ശമ്പളപട്ടികയുടെ പകര്‍പ്പ് ഹാജരാക്കണം. ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച് ഒരു വര്‍ഷത്തിനകം അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാര്‍ക്ക് അംഗത്വം അനുവദിക്കില്ല.
വെറ്ററിനറി സര്‍ജന്‍ നിയമനം
പടിയൂര്‍ എ.ബി.സി കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി വെറ്ററിനറി സര്‍ജനെ നിയമിക്കുന്നു. ബി വി എസ് സി ആന്‍ഡ് എ എച്ച്, കെ വി സി രജിസ്ട്രേഷന്‍, ഡബ്ല്യു വി എസ് സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ യോഗ്യതാ രേഖകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും അസ്സലും പകര്‍പ്പും സഹിതം ഫെബ്രുവരി 19 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 9447314626
സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം
സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, കെല്‍ട്രോണ്‍ മുഖേന ലക്ഷ്യവിഭാഗത്തില്‍പ്പെട്ട യുവജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ ഡിജിറ്റല്‍ ഇല്ലസ്ട്രേഷന്‍ ആന്‍ഡ് ഇമേജ് എഡിറ്റിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ടാലി ആന്‍ഡ് എം.എസ് ഓഫീസ് എന്നിവയിലേക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. ജില്ലയിലെ തളിപ്പറമ്പ് കെല്‍ട്രോണ്‍ നോളജ് സെന്ററാണ് പഠനകേന്ദ്രം. താല്‍പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകളും അപേക്ഷകന്റെ ഫോട്ടോയും സഹിതം തളിപ്പറമ്പ് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് എത്തണം. ഫോണ്‍: 0460 2205474, 9847915099
ടെണ്ടര്‍ ക്ഷണിച്ചു
ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ 2026 - 27 വര്‍ഷത്തേക്ക് അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, എക്സ് റെ, ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റ് എന്നിവയ്ക്കായി ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മാര്‍ച്ച് ആറിന് രാവിലെ 11.30 ന് ലഭിക്കണം. ഫോണ്‍: 0490 2493180
- Log in to post comments