ചാത്തംകൈ കുളത്തില്‍ ഇനി മീന്‍വളരും; മുറ്റത്തൊരു മീന്‍തോട്ടം പദ്ധതിക്ക് തുടക്കമായി
നഗരസഭയുടെ 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള 'മുറ്റത്തൊരു മീന്‍തോട്ടം'പദ്ധതിയുടെ ഭാഗമായി ഭണ്ഡാരപ്പുര ചാത്തംകൈ കുളത്തില്‍ തുടക്കമായി. പദ്ധതിപ്രകാരം കുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി നിര്‍വഹിച്ചു. പ്രദേശത്തെ ജലസ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തി മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കുകയും ഗുണമേന്മയുള്ള മത്സ്യം ജനങ്ങള്‍ക്ക് ലഭ്യമാക്കുകയുമാണ് ഈ പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ പി.യു. രാമകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെ.വി. വേണുഗോപാല്‍, വിജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ജനങ്ങളുടെ ക്ഷേമത്തിനായാണ് നഗരസഭ നിലകൊള്ളുന്നതെന്നും വരുംദിവസങ്ങളില്‍ ജനജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.
- Log in to post comments