Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഉപയോഗ ശൂന്യമായ സാധനങ്ങള്‍ ലേലം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 20ന് രാവിലെ 11.30ന് സൂപ്രണ്ടിന്റെ ചേംബറിലാണ് ലേലം നടക്കുക.
താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ ഫെബ്രുവരി 20ന് രാവിലെ 10.30ന് മുമ്പായി ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടതാണ്. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 1000 രൂപ നിരതദ്രവ്യമായി ഓഫീസില്‍ അടയ്ക്കണം.
ക്വട്ടേഷനുകള്‍ സമര്‍പ്പിക്കുന്ന കവറിന് മുകളില്‍ കണ്ടം ചെയ്ത സാമഗ്രികളുടെ ക്വട്ടേഷന്‍ എന്ന് എഴുതി സൂപ്രണ്ട്, ജനറല്‍ ആശുപത്രി, നെയ്യാറ്റിന്‍കര എന്ന വിലാസത്തില്‍ നല്‍കേണ്ടതാണ്. ഏതെങ്കിലും കാരണവശാല്‍ അന്നേ ദിവസം അവധിയായാല്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയം ലേലം നടത്തി, ക്വട്ടേഷനുകള്‍ തുറക്കും.
date
- Log in to post comments