Skip to main content

മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍

മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ 2026-2027 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ ഇഎംഎസ് ഹാളില്‍ നടത്തി. പി സി വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനവും കരട് പദ്ധതിരേഖയുടെ പ്രകാശനവും നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വര്‍ഗീസ് അധ്യക്ഷനായി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജവാബ് റഹ്മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഗായത്രി ദേവി,  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എസ് അനില്‍കുമാര്‍, എസ് യമുന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു ഗോപന്‍, ഷേര്‍ളി സത്യദേവ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി സി റോസി തുടങ്ങിയവര്‍ പങ്കെടുത്തു. 

date