Post Category
എംപ്ലോയ്മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം
1995 ജനുവരി ഒന്ന് മുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്ത ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാന്‍ ഏപ്രില്‍ 30 വരെ അവസരം. ജോലിയില്‍ നിന്ന് പിരിച്ചുവിട്ട സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം ചേര്‍ക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ രജിസ്ട്രേഷന്‍ കാര്‍ഡും അപേക്ഷയും സഹിതം നേരിട്ടോ ദൂതന്‍ മുഖേനയോ ഏപ്രില്‍ 30നകം ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേകത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരായോ www.eemployment.kerala.gov.in മുഖേനയോ രജിസ്ട്രേഷന്‍ പുതുക്കാമെന്ന് സബ് റീജ്യനല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474 2747599.
date
- Log in to post comments