Post Category
ഇന്റേണ്‍ഷിപ്പ്
പട്ടികജാതി വികസന വകുപ്പിന്റെ 'ട്രേസ്' പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിലെ എംബിഎ ബിരുദധാരികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ മുഖ്യകാര്യാലയത്തിലും ജില്ലാ ഓഫീസുകള്‍, സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പറേഷന്‍ എന്നിവിടങ്ങളിലാണ് മാനേജ്മെന്റ് ട്രെയിനിയായി ഇന്റേണ്‍ഷിപ്പിന് അവസരം. പ്രായപരിധി: 21-40 വയസ്. പ്രതിമാസ ഓണറേറിയം 20,000 രൂപ. പരിശീലന കാലാവധി: ഒരു വര്‍ഷം. ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ഓഫീസുകള്‍, https://ksdcscst.kerala.gov.in/ ലും അപേക്ഷാ ഫോം ലഭിക്കും. അവസാന തീയതി ഫെബ്രുവരി 21. ഫോണ്‍: 9400372261, 9400068502, 0474 2764440.
date
- Log in to post comments