Post Category
ഫാം തൊഴിലാളി; അപേക്ഷ ക്ഷണിച്ചു
ആയിരംതെങ്ങ് സര്‍ക്കാര്‍ ഫിഷ് ഫാമില്‍ ഫാം ലേബറര്‍ താല്‍ക്കാലിക തസ്തികയില്‍ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏഴാം ക്ലാസ്. പ്രായപരിധി: 25നും 45നും മധ്യേ. നീന്തല്‍ പ്രാവീണ്യം, വീശുവല ഉപയോഗിച്ചുള്ള മത്സ്യബന്ധനം എന്നിവയില്‍ പ്രായോഗിക പരീക്ഷ നടത്തും. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നുള്ളവര്‍ക്കും സ്ഥാപനത്തിന്റെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണന. വെള്ളപേപ്പറില്‍ ഫോട്ടോ പതിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ മാര്‍ച്ച് ആറിനകം ഫാം മാനേജര്‍, സര്‍ക്കാര്‍ ഫിഷ് ഫാം, അഡാക്ക്, ആയിരംതെങ്ങ്, ആലുംപീടിക പി.ഒ, പ്രയാര്‍, ഓച്ചിറ, കൊല്ലം 690547 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 8078791606, 8281925448, 9447462111.
date
- Log in to post comments