Skip to main content

എന്‍.എസ് സഹകരണ ആശുപത്രിയുടെ 20താമത് വാര്‍ഷികാഘോഷം ഫെബ്രുവരി 17ന്

എന്‍ എസ് സഹകരണ ആശുപത്രിയുടെ ഇരുപതാമത് വാര്‍ഷികാഘോഷം  ഫെബ്രുവരി 17 ന് വൈകിട്ട് അഞ്ചിന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രന്‍ അധ്യക്ഷനാകും. സെക്രട്ടറി പി.ഷിബു റിപ്പോര്‍ട്ട് അവതരിപ്പിക്കും. എന്‍ എസ് അനുസ്മരണവും മികച്ച ഡോക്ടര്‍, നേഴ്‌സ് തുടങ്ങിയവര്‍ക്കുള്ള അവാര്‍ഡ് വിതരണവും നടത്തും. എം എല്‍ എ മാരായ എം.നൗഷാദ്, ജി.എസ്. ജയലാല്‍,  മേയര്‍ എ.കെ. ഹഫീസ്, വയോജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ. സോമപ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലതാദേവി, വൈസ് പ്രസിഡന്റ് എസ്.ആര്‍. അരുണ്‍ബാബു, കടയ്ക്കല്‍ കിംസാറ്റ് ആശുപത്രി ചെയര്‍മാന്‍ എസ്. വിക്രമന്‍, പത്തനാപുരം ഇ.എം.എസ്.സഹകരണ ആശുപത്രി പ്രസിഡന്റ് ബി. ദസ്തഗീര്‍ സാഹിബ്, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ടി. സുരേഷ്‌കുമാര്‍, പാലത്തറ ഡിവിഷന്‍ കൗണ്‍സിലര്‍ ആര്‍. ഡെസ്റ്റിമോണ,  എന്‍ എസ് സഹകരണ ആശുപത്രി  ഭരണസമിതിയംഗങ്ങളായ സൂസന്‍ കോടി, അഡ്വ പി.കെ ഷിബു തുടങ്ങിയവര്‍ പങ്കെടുക്കും.

date