Skip to main content
*

അതിജീവന പാഠങ്ങളുമായി മോക്ക് ഡ്രില്‍

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ദേശീയ ദുരന്തപ്രതികരണ സേനയുടെയും സംയുക്താഭിമുഖ്യത്തില്‍ കൊട്ടാരക്കര മിനി സിവില്‍സ്റ്റേഷനില്‍ മോക്ഡ്രില്‍ നടത്തി.  തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളിലെ രക്ഷാപ്രവര്‍ത്തനസാഹചര്യമാണ് വിലയിരുത്തിയത്.  

 

റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കെട്ടിടം തകര്‍ന്ന  സാഹചര്യം കണക്കിലെടുത്തായിരുന്നു രക്ഷാപ്രവര്‍ത്തനം. കൊട്ടാരക്കര തഹസില്‍ദാര്‍ വിവരം കൈമാറി. പോലീസ്, അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ കര്‍മനിരതരായി. താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘവും രംഗത്ത്.  കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹായം. 

അതോറിറ്റി അധ്യക്ഷനായ ജില്ലാ കലക്ടര്‍  എന്‍ഡിആര്‍എഫ് സംഘത്തിന്റെ സേവനവും വിനിയോഗിച്ചു. സ്‌നിഫര്‍ നായകളുടെ സേവനവും ഉപയോഗപ്പെടുത്തി പരുക്കേറ്റവരെ പുറത്തെത്തിച്ച് വൈദ്യസഹായവും നല്‍കിയാണ് ഡ്രില്‍ അവസാനിപ്പിച്ചത്. 

date