Skip to main content

പ്രായോഗിക പരീക്ഷ

ജില്ലയിലെ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍ എം വി)/ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍ എം വി) (നേരിട്ടും തസ്തിക മാറ്റം വഴിയുള്ള നിയമനം; കാറ്റഗറി നമ്പറുകള്‍ 621/2024, 622/2024)  തസ്തികകളുടെ ചുരുക്കപ്പട്ടികളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള  പ്രായോഗിക പരീക്ഷ ഫെബ്രുവരി 17 മുതല്‍ 20 വരെ രാവിലെ 5.30 മുതല്‍ ആശ്രാമം മൈതാനത്ത് നടത്തും.  പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, അസല്‍ ഡ്രൈവിംഗ് ലൈസന്‍സ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0474 2743624. 

date