ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി പ്രഥമ ബിരുദദാന ചടങ്ങ് 13ന്
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ പ്രഥമ ബിരുദദാന ചടങ്ങ് ഫെബ്രുവരി 13ന്. ആശ്രാമം യൂനുസ് കണ്വെന്ഷന് സെന്ററില്‍ രാവിലെ 10.30ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ - സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു അധ്യക്ഷയാകും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സോഷ്യോളജി വിഷയങ്ങളിലെ നാല് ബിരുദാനന്തര ബിരുദ ബാച്ചും, മലയാളം, ഇംഗ്ലീഷ്, അറബിക്, ഹിന്ദി, സംസ്കൃതം വിഷയങ്ങളിലെ അഞ്ച് ബിരുദ ബാച്ചും ഉള്‍പ്പെടെ 865 പേരുടെ ബിരുദദാനമാണ് നടക്കുക. വൈസ് ചാന്‍സിലര്‍ ഡോ.വി പി ജഗതി രാജ്, സിന്‍ഡിക്കേറ്റ് അംഗം അഡ്വ. വി.പി പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments