Post Category
ഹെല്‍ത്തി കേരള- ജില്ലാതല മാരത്തോണ്‍
'ഹെല്‍ത്തി കേരള - ആരോഗ്യം ആനന്ദം' വൈബ് ഫോര്‍ വെല്‍നെസ് ക്യാമ്പയിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പും ഹോമിയോപതി വകുപ്പും സംയുക്തമായി ഹെല്‍ത്തി കേരള- ജില്ലാതല മാരത്തോണ്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 10 ന് വൈകിട്ട് 5.30 ന് ആശ്രാമം മൈതാനത്ത് ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് ഫ്ളാഗ് ഓഫ് ചെയ്യും. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 21 ന് കൊട്ടാരക്കരയില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. ജില്ലയിലെ 11 നിയോജകമണ്ഡലങ്ങളിലും ഹെല്‍ത്തി കേരള - ആരോഗ്യം ആനന്ദം ക്യാമ്പയിനുകളുടെ ഉദ്ഘാടനം, ബോധവല്‍ക്കരണ ക്ലാസുകള്‍, മെഡിക്കല്‍-സ്ക്രീനിങ് - യോഗ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ആയുഷ് വകുപ്പിലെ ആയുര്‍വേദം, ഹോമിയോ, സിദ്ധ, യോഗ ആന്‍ഡ് നാച്ചുറോപതി ജീവനക്കാര്‍, സോള്‍സ് ഓഫ് കൊല്ലം മാരത്തോണ്‍ ക്ലബ്, സായി തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments