ജില്ലാതല അറിയിപ്പുകള്
ക്യാമ്പ് ഫോളോവര്‍
കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് ഡി എച്ച് ക്യു ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ ബാര്‍ബറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 24 ന് രാവിലെ 10.30 ന് നടക്കും. പ്രവൃത്തി പരിചയമുള്ളവര്‍ അസ്സല് തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാങ്ങാട്ടുപറമ്പ് ണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് ഡി എച്ച് ക്യു ക്യാമ്പില്‍ എത്തണം.
ഐ.ടി.ഐ ഹ്രസ്വകാല കോഴ്സുകള്‍
കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ സര്ട്ടിഫിക്കേഷന് ഇന്‍ സൈബര്‍ സെക്യൂരിറ്റി, ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അക്കൗണ്ടിംഗ്, ടാലി, ജി എസ് ടി ഫയലിംഗ്, ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9745479354
ഇന്റേണ്‍ഷിപ്പിന് അവസരം
പട്ടികജാതി വികസന വകുപ്പില്‍ നടപ്പിലാക്കി വരുന്ന ട്രേസ് പദ്ധതിയുടെ ഭാഗമായി എം.ബി.എ ബിരുദധാരികളായ പട്ടികജാതി വിഭാഗം യുവതീ യുവാക്കള്‍ക്ക് സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്പ്പറേഷന്, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്പ്പറേഷന് എന്നിവയുടെ ഓഫീസുകളില്‍ മാനേജ്മെന്റ് ട്രെയിനിയായി ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. പി.എസ്.സി അംഗീകൃത എം ബി എ ബിരുദമുള്ള, 21 നും 40 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമുകള്‍ ജില്ലാ /ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന് ഓഫീസുകള്‍ എന്നിവിടങ്ങളിലും പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് വെബ്സൈറ്റിലും ലഭിക്കും. അപേക്ഷകള്‍ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, നന്ദാവനം, വികാസ് ഭവന് പി.ഒ, തിരുവന്തപുരം -695 033 എന്ന വിലാസത്തില്‍ ഫെബ്രുവരി 21 വരെ സ്വീകരിക്കും. ഫോണ്‍: 9400068513, 04972705036
പ്രത്യേക മെഡിക്കല്‍ ക്യാമ്പ്
കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിലെ കൗമാരഭൃത്യം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 24, 25, 26, 27 തീയതികളില്‍ അമ്മയും കുഞ്ഞും ആശുപത്രിയില്‍ കുട്ടികള്‍ക്കായി ഓട്ടിസം പഠന വൈകല്യങ്ങള്‍, സെറിബ്രല്‍ പാഴ്സി, എ ഡി എച്ച് ഡി, മറ്റ് സ്വഭാവ വൈകല്യങ്ങള്‍ എന്നിവയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടക്കും. ഫോണ്‍: ഡോ. മിനി എസ് മുരളീധര്‍ - 9495947470, ഡോ. ശ്രീവിദ്യ- 9497292474, ഡോ. സറീന - 9447792013, ഡോ. ജയകൃഷ്ണന് - 9496904090
രോഖാമൂലം അവകാശം ഉന്നയിക്കാം
കണ്ണൂര്‍ കലക്ടറേറ്റ് അനക്സ് കോമ്പൗണ്ടുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ആറ് വാഹനങ്ങളിന്മേല് അവകാശവാദം ഉന്നയിക്കാനുള്ളവര് 30 ദിവസത്തിനകം ബന്ധപ്പെട്ട സ്റ്റേഷന് ഹൗസ് ഓഫീസര്‍ മുമ്പാകെയോ കണ്ണൂര്‍ സിറ്റി അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് മുമ്പാകെയോ രേഖാമൂലം ഉന്നയിക്കണം. ഫോണ്‍: 0497 2763339, 9497925858
ലേലം
പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളേജില്‍ മുറിച്ച വിവിധ മരങ്ങള്‍ ഫെബ്രുവരി 25 ന് രാവിലെ 11 മണിക്ക് സ്ഥാപന പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 9495535206
ടെണ്ടര്‍ ക്ഷണിച്ചു
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ ലാബ്, ഡയാലിസിസ് യൂണിറ്റ് എന്നിവയിലേക്ക് രാസവസ്തുക്കള്‍ വാങ്ങല്‍, അഞ്ച് സീറ്റുള്ള രണ്ട് ടാക്സി വാഹനങ്ങളും ഏഴ് സീറ്റുള്ള ടാക്സി വാഹനം, ആശുപത്രിയിലെ അഴുക്ക് തുണികള്‍ അണുവിമുക്തമാക്കി അലക്കി ഉണക്കി ലഭ്യമാക്കല്‍, പ്രിന്റിംഗ് ജോലികള്‍ ചെയ്യല്‍, മെഡിസിന് കവറുകള്‍ ലഭ്യമാക്കല്‍, എക്സ്-റെ ഫിലിം വിതരണം ചെയ്യല്‍, സി.ടി ടെലി റിപ്പോര്‍ട്ടിംഗ് എന്നിവയ്ക്കായി ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 24 നു ഉച്ചക്ക് ഒരുമണിക്കകം ടെൻഡറുകൾ ലഭിക്കണം. ഫോണ്‍: 04985 205716
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടിക വര്‍ഗ വനിതാ ഗ്രൂപ്പുകള്‍ക്ക് തയ്യല്‍ മെഷീനും അനുബന്ധ സാമഗ്രികളും വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി 25ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോണ്‍: 04972 700357
ലേലം
തലശ്ശേരി കുടുംബകോടതിയുടെ വാറണ്ടുപ്രകാരം പടിയൂര്‍ അംശം പെരുമണ്ണ് ദേശത്ത് റീ സര്‍വെ നമ്പര്‍ 83/11 ല്‍പ്പെട്ട 0.0202 ഹെക്ടര്‍ ഭൂമിയും അതിലുള്‍പ്പെട്ട സകലതും ഫെബ്രുവരി 24 ന് രാവിലെ 11 മണിക്ക് പടിയൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. വിശദ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിൽ നിന്നോ പടിയൂർ വില്ലജ് ഓഫീസിൽ നിന്നോ ലഭിക്കും. ഫോൺ: 0490-2494910
- Log in to post comments