Post Category
വിജ്ഞാനകേരളം തൊഴില്‍ മേള ഫെബ്രുവരി 22ന്
അസാപ് കേരളയും അമ്പലപ്പാറ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് 'വിജ്ഞാനകേരളം തൊഴില്‍ മേള' സംഘടിപ്പിക്കു. ഫെബ്രുവരി 22 ന് (ഞായര്‍) രാവിലെ 9.30 മുതല്‍ അമ്പലപ്പാറ ഗ്രാമ പഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ തൊഴില്‍ മേള ആരംഭിക്കും.
20-ലധികം പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ 300-ലധികം തൊഴില്‍ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്താംതരം മുതല്‍ എം.ബി.എ വരെ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്കും അവസരമുണ്ട്.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ ബയോഡാറ്റ സഹിതം ഹാജരാകണമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8157874997, 9645748729, 9495999667 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
date
- Log in to post comments