Post Category
കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ ഒഴിവ് 28ന് അഭിമുഖം
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രാത്രികാല ഒ.പി ഡ്യൂട്ടി നിർവഹിക്കുന്നതിനായി താൽക്കാലിക മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എം.ബി.ബി.എസ്, ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഫെബ്രുവരി 28 രാവിലെ 10 ന് കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ഫോൺ: 0484-2240472.
date
- Log in to post comments