Skip to main content

അക്ഷയ സംരംഭകരാകാന്‍ അവസരം

സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവനദാതാക്കളായ അക്ഷയ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 70 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗം 53 ലൊക്കേഷനുകളിലേക്കും പട്ടികജാതി വിഭാഗം 12, പട്ടികവര്‍ഗ വിഭാഗം അഞ്ചും ലൊക്കേഷനുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സംരംഭകത്വ ശേഷിയും സാമൂഹിക പ്രതിബദ്ധതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

2026 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമാകണം. എല്ലാ വിഭാഗക്കാര്‍ക്കും ഈ പ്രായപരിധി ബാധകം. യോഗ്യത പ്ലസ് ടു അല്ലെങ്കില്‍ പ്രീ-ഡിഗ്രി. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. വനിതകള്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും സ്വന്തം/ വാടകമുറി സൗകര്യമുള്ളവര്‍ക്ക് വെയ്‌റ്റേജ് ലഭിക്കും. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി ലൊക്കേഷനുകള്‍ സംവരണം ചെയ്തിട്ടുണ്ട്.

750 രൂപ അപേക്ഷാ ഫീസ് സഹിതം https://lbsedp.lbscentre.in/akshaya26/ മുഖേന അപേക്ഷിക്കണം. അവസാനതീയതി മാര്‍ച്ച് 7. വിവരങ്ങള്‍ https://akshaya.kerala.gov.in/ ല്‍ ലഭിക്കും. സംശയങ്ങള്‍ക്ക് എല്‍.ബി.എസ് ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളായ 0471-2560311, 312, വാട്‌സാപ്പ് നമ്പര്‍ 9400923669/ lbscentre@gmail.com ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം. ഫോണ്‍: 0474-2767605. (പി.ആര്‍.കെ നമ്പര്‍ 

date