Skip to main content

വനിതാ കമ്മീഷനില്‍ അസിസ്റ്റന്റ് ഒഴിവ്

കേരള വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു അസിസ്റ്റന്റ് ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ 39300- 83000 സ്‌കെയിലില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, പി എം ജി, പട്ടം പി ഒ, തിരുവനന്തപുരം 695004 വിലാസത്തില്‍ ഫെബ്രുവരി 28നകം ലഭിക്കണം. ഫോണ്‍:  0471 2303659, 8281199055.

date