Skip to main content

സംരംഭകര്‍ക്കായി ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിച്ചു

ആര്‍എഎംപി പദ്ധതിയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ടെക്‌നോളജി ക്ലിനിക്ക് നടത്തി. ആശ്രാമം കെ.എസ്.എസ്.ഐ.എ ഹാളില്‍ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. സൗന്ദര്യസംരക്ഷണ രംഗത്തെ അതിനൂതന സാങ്കേതിക വിദ്യകളെപ്പറ്റി മേഖലയില്‍ പ്രാവീണ്യം നേടിയ വിദഗ്ധര്‍ ക്ലാസ് നയിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്.ശിവകുമാര്‍ അധ്യക്ഷനായി. കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് എം.ജവഹര്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ എല്‍.വിനോദ്, പി.പ്രഭാകുമാരി, ഉപജില്ലാ വ്യവസായ ഓഫീസര്‍ വി.ജയസാഗരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date