കോട്ടുക്കല്‍ ഫാം ഫെസ്റ്റ് ഫെബ്രുവരി 20 മുതല്‍ 24 വരെ
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ കോട്ടുക്കല്‍ ഫാം ഫെസ്റ്റ് 'ഹരിതോത്സവം 2026' ഫെബ്രുവരി 20 മുതല്‍ 24 വരെ അഞ്ചലിലെ ജില്ലാ കൃഷിത്തോട്ടത്തില്‍ സംഘടിപ്പിക്കും. പൊതുജനങ്ങള്‍ക്ക് കൃഷി സമ്പ്രദായങ്ങള്‍ കാണാനും മനസ്സിലാക്കാനും യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതുമായാണ് ഫെസ്റ്റ്. ഫെബ്രുവരി 20ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി ഉദ്ഘാടനം നിര്‍വഹിക്കും. വൈസ് പ്രസിഡന്റ് എസ് ആര്‍ അരുണ്‍ ബാബു അധ്യക്ഷനാകും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം എസ് അനീസ പദ്ധതി വിശദീകരിക്കും. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി വൈകിട്ട് 4 ന് കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 24ന് വൈകിട്ട് 3.30 ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് സമാപനസമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ സമ്മാനദാനം നടത്തും. പി എസ് സുപാല്‍ എം.എല്‍.എ അധ്യക്ഷനാകും.
ഫെസ്റ്റിന്റെ ഭാഗമായി കാര്‍ഷിക പ്രദര്‍ശന-വിപണനം, കാര്‍ഷിക യന്ത്രങ്ങളുടെ സര്‍വീസ് ക്യാമ്പ്, സെമിനാറുകള്‍, കുട്ടികള്‍ക്കായി ക്വിസ്, ഫുഡ് കോര്‍ട്ട്, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം നസീര്‍, കെ കെ ജ്യോതി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എസ് സെല്‍വി, ടി അജയന്‍, ബി ജയന്തി, ജി സരസ്വതി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് - ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി കെ സായൂജ്യ, ആത്മ പ്രോജക്ട് ഡയറക്ടര്‍ എല്‍ പ്രീത, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, ഫാം കൗണ്‍സില്‍ അംഗങ്ങള്‍, ഫാം തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും
- Log in to post comments