Skip to main content

കുമ്പളം വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിലെ നിർമ്മാണത്തിന് തുടക്കമായി

കുമ്പളം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടനിർമാണത്തിന് തുടക്കമായി. റവന്യൂ–ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ നവീകരണ പദ്ധതികളുടെ ഭാഗമായി പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആധുനിക സാങ്കേതിക സൗകര്യങ്ങളോടുകൂടിയ ഓഫീസ് സംവിധാനമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ പ്രദേശവാസികൾക്ക് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും റവന്യൂ സേവനങ്ങൾ ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു. പുതിയ 673 വില്ലേജ് ഓഫീസുകൾ നിർമ്മിച്ചു. 400 ലേറെ ഓഫീസുകൾ   നവീകരിച്ചു. 283 ഓഫീസുകളുടെ നിർമ്മാണം നടന്നുവരുന്നതായും മന്ത്രി പറഞ്ഞു.

 കെ ബാബു എം എൽ എ , കണയന്നൂർ പ്രിൻസിപ്പൽ തഹസിൽദാർ ഡി വിനോദ്, പഞ്ചായത്ത് പ്രസിഡന്റ് റസീന സലാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date