Skip to main content

ജില്ലാതല അറിയിപ്പുകള്‍ 

 

ഗതാഗത നിയന്ത്രണം

എരിപുരം മാടായിക്കാവ് റോഡില്‍ ക്രോസ് ഡ്രെയിന്‍ നിര്‍മിക്കുന്നതിനാല്‍ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 26 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിക്കുമെന്ന് കണ്ണൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ക്ക് പഴയങ്ങാടി താലൂക്ക് ആശുപത്രിക്ക് മുന്‍വശത്തുള്ള റോഡുവഴി മാടായി ക്ഷേത്രത്തിലേക്ക് പ്രവേശനം നടത്താം.

കെല്‍ട്രോണ്‍ മാധ്യമ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍

കെല്‍ട്രോണില്‍ 2026 അധ്യയന വര്‍ഷത്തെ മാധ്യമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നു. ബിരുദം, പ്ലസ് ടു യോഗ്യതകളുള്ളവര്‍ മാര്‍ച്ച് അഞ്ച്, ആറ്, ഏഴ് തിയതികളില്‍ കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് കെല്‍ട്രോണ്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ അസ്സല്‍ രേഖകളുമായി എത്തണം. പ്രിന്റ് മീഡിയ, ടെലിവിഷന്‍ ജേര്‍ണലിസം, ഡിജിറ്റല്‍ മീഡിയ, വാര്‍ത്താ അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷന്‍, അഡ്വര്‍ടൈസിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കണ്ടന്റ് നിര്‍മ്മാണം, വീഡിയോ ക്യാമറാ പരിശീലനം, വീഡിയോ എഡിറ്റിംഗ് എന്നിവയില്‍ പരിശീലനം ലഭിക്കും. ഫോണ്‍: 9544958182 

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ലേഡീസ് ഹോസ്റ്റലില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് നാലിന് രാവിലെ 11 മണിവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in  ല്‍ ലഭിക്കും. ഫോണ്‍: 0497 2780225

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി അരിവാള്‍ രോഗത്തിന്റെ പോസറ്റീവ് കേസുകളുടെ നിര്‍ണയ സ്ഥിരീകരണ പരിശോധന നടത്തുന്നതിന് ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി 28 ന് ഉച്ചയ്ക്ക് രണ്ടുമണിവരെ സ്വീകരിക്കും. ഫോണ്‍: 04902 700709

ദര്‍ഘാസ് ക്ഷണിച്ചു

റൂറല്‍ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ 175 അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, കണ്ണൂര്‍ റൂറല്‍, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സ്, പള്ളിക്കുന്ന് പി.ഒ, കണ്ണൂര്‍-670004 എന്ന വിലാസത്തില്‍ മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. ഫോണ്‍: 0497 2749122

ക്വട്ടേഷന്‍ 

കാര്‍ത്തികപുരം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെമിസ്ട്രി, ഫിസിക്‌സ് ലാബുകളിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് മൂന്നിന് വൈകുന്നേരം മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ ലഭിക്കണം.  ഫോണ്‍: 9495614412.

date