വന്ധ്യതാ ചികിത്സയ്ക്ക് ഹോമിയോപ്പതി ഫലപ്രദം
കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് ആലപ്പുഴ ജനനി വന്ധ്യതാ നിവാരണ പദ്ധതി യുടെ ആഭിമുഖ്യത്തിൽ ആശാ പ്രവർത്തകർക്കായി ബോധവത് കരണ ക്ലാസ്സും പദ്ധതി വിശദീകരണവും നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. എസ് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹോമിയോപ്പതി വകുപ്പ് ആലപ്പുഴ ജില്ലാ മേധാവി ഡോ. സുമേഷ്. പി മുഖ്യ പ്രഭാഷണം നടത്തി.ആലപ്പുഴ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. എ. എം നൗഫൽ,നാഷണൽ ആയുഷ് മിഷൻ ആലപ്പുഴ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശ്രീജിനൻ. കെ. ജി, ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. റംലത്ത് കുഴിക്കാട്ടിൽ എന്നിവർ ആശംസകൾ അറിയിച്ചു. ആലപ്പുഴ ജില്ല ജനനി കോ കൺവീനർ ഡോ. ജിഷ സുജാതൻ സ്വാഗതവും ജനനി മെഡിക്കൽ ഓഫീസർ ഡോ. സുവീണ. വി കൃതജ്ഞതയും രേഖപ്പെടുത്തി. ജനനി കൺവീനർ ഡോ.സൂര്യ സുരേഷ് പദ്ധതി വിശദീകരണവും ബോധവത്കരണ ക്ലാസും നടത്തി. സ്ത്രീകളിലും പുരുഷൻമാരിലും കണ്ടുവരുന്ന വന്ധ്യതയ്ക്കുളള കാരണങ്ങളെക്കുറിച്ചും അവയ്ക്കുള്ള ഫലപ്രദമായ സൗജന്യ ഹോമിയോ ചികിത്സ ആലപ്പുഴ ബീച്ച് റോഡിൽ ഉള്ള ജില്ല ഹോമിയോ ആശുപത്രിയിൽ ലഭ്യമാണെന്നും അറിയിച്ചു.തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ 2 ഒ. പി കൾ ഇതിനായി പ്രവർത്തിക്കുന്നു.കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും-8547556112
- Log in to post comments