Skip to main content

ജില്ലാ പട്ടയമേള ഇന്ന് (ഫെബ്രുവരി 26)

തൃശൂരിൽ ഇന്ന് (26) നടക്കുന്ന സംസ്ഥാനതല പട്ടയവിതരണത്തോടനുബന്ധിച്ച് ആലപ്പുഴ വൈ.എം.സി.എ. ഹാളിൽ രാവിലെ 10.30-ന് ജില്ലാതല പട്ടയമേള സംഘടിപ്പിക്കും.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനവും റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷതയും ഓൺലൈനായി നിർവഹിക്കും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പട്ടയവിതരണം നടത്തും. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തും.

date