Skip to main content

ആരോഗ്യകേരളം കാമ്പയിൻ: ഫൺ റൺ ശനിയാഴ്ച

സംസ്ഥാന സർക്കാരിന്റെ ആരോഗ്യകേരളം കാമ്പയിനിന്റെ ഭാഗമായി   എറണാകുളം നിയമസഭാ മണ്ഡലത്തിലെ ആയുഷ് വകുപ്പ്, ദേശീയ ആയുഷ് മിഷൻ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ “ഫൺ റൺ” സംഘടിപ്പിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 രാവിലെ 6.30 ന് കച്ചേരിപടിയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ നിന്ന് ആരംഭിക്കുന്ന റൺ, പുല്ലേപ്പടിയിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ സമാപിക്കും.
 ടി ജെ വിനോദ് എംഎൽഎ പരിപാടി ഫ്ലാഗ് ഓഫ് ചെയ്യും.

 പൊതുജനങ്ങൾക്ക്  പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് ഇല്ല. ജേഴ്സിയും ലഘുഭക്ഷണവും ഉറപ്പാക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനായി ബന്ധപ്പെടേണ്ട നമ്പർ: 9188703016.

date