അസാപ്പില്‍ സൗജന്യ കോഴ്സുകള്‍
പെരുമ്പാവൂരിലെ അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന (പി.എം.കെ.വി.വൈ) പദ്ധതിയുടെ ഭാഗമായി സൗജന്യ സ്കില്‍ പരിശീലന കോഴ്സുകള്‍ ആരംഭിക്കുന്നു. ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ ഫോര്‍ വെബ് ആന്‍ഡ് മൊബൈല്‍, ജൂനിയര്‍ ഡേറ്റ അനലിസ്റ്റ് ഫോര്‍ ഫിനാന്‍സ് സര്‍വീസസ് എന്നീ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയ്നിങ് (എന്‍.സി.വി.ഇ.ടി) സര്‍ട്ടിഫൈഡ് കോഴ്സുകളാണ് നടത്തുന്നത്. എന്‍ജിനിയറിങ്, സയന്‍സ് ബിരുദങ്ങളില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ അല്ലെങ്കില്‍ പത്താംതരത്തിന് ശേഷം വിഷയത്തില്‍ മൂന്ന് വര്‍ഷം ഇന്റേണ്‍ഷിപ്പോടുകൂടി ഡിപ്ലോമ പൂര്‍ത്തിയായവര്‍ക്ക് ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം. പ്ലസ്ടു പാസായവര്‍ക്ക് ജൂനിയര്‍ ഡേറ്റ അനലിസ്റ്റ് കോഴ്സിന് അപേക്ഷിക്കാം.
കിന്‍ഫ്ര ബയോടെക് പാര്‍ക്കിലുള്ള അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കിലാണ് പരിശീലനം. ഫോൺ -9495 999 725
- Log in to post comments