ജില്ലാതല അറിയിപ്പുകള്
ജില്ലാ വികസന സമിതി 28ന്
ഫെബ്രുവരി മാസത്തെ ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി 28ന് രാവിലെ 10.30ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.
വിദഗ്ധ സമിതി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു
അഞ്ചരക്കണ്ടി, കീഴല്ലൂര്‍, പടുവിലായി വില്ലേജുകളില്‍ നിന്നായി കിന്‍ഫ്ര വ്യവസായ പാര്‍ക്കിനായി ഏറ്റെടുക്കുന്ന ഭൂമിയില്‍ ഉള്‍പ്പെടുന്ന ഖനനഭൂമിയുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി റിപ്പോര്‍ട്ട് കണ്ണൂര്‍ ജില്ലാ കലക്ടറുടെ വെബ്സൈറ്റിലും, സബ് കലക്ടര്‍ തലശ്ശേരി, ആര്‍ഡിഒ തളിപ്പറമ്പ്, തഹസില്‍ദാര്‍ തലശ്ശേരി, സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ), കിന്‍ഫ്ര ഒന്ന് മട്ടന്നൂര്‍, കീഴല്ലൂര്‍, അഞ്ചരക്കണ്ടി, വേങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസ്, കീഴല്ലൂര്‍, അഞ്ചരക്കണ്ടി, പടുവിലായി വില്ലേജ് ഓഫീസ് എന്നീ കാര്യാലയങ്ങളിലും പരിശോനയ്ക്കായി നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചു.
തീയതി നീട്ടി
2026-27 വര്‍ഷം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ അഞ്ചാം ക്ലാസിലേക്കും ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ആറാം ക്ലാസിലേക്കുമുള്ള പ്രവേശനത്തിനുള്ള അപേക്ഷ മാര്‍ച്ച് രണ്ട് വരെ നീട്ടി. ഫോണ്‍: 04972 700357
ഗതാഗത നിയന്ത്രണം
കാട്ടാമ്പള്ളി -കോട്ടാഞ്ചേരി-വള്ളുവന്‍കടവ് റോഡില്‍ പാറക്കല്‍ പാലം ഉപ്പുവെള്ള പ്രതിരോധ ബണ്ടായി പുനര്‍നിര്‍മിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഒന്നരമാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിക്കും. പകരം ഗതാഗത സംവിധാനമായി ഏര്‍പ്പെടുത്തിയിട്ടുള്ള റോഡ് ഉപയോഗിക്കണമെന്നും ഇതുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നാറാത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ മൈക്രോ പ്രോസസര്‍ ആന്‍ഡ് മൈക്രോ കണ്ട്രോളര് ലാബിലേക്ക് അഞ്ച് കെ വി എ യു പി എസ് പത്തെണ്ണം വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 11 ന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. ഫോണ്‍: 04972780226
ലേലം
തലശ്ശേരി കുടുംബ കോടതിയുടെ വാറണ്ട് പ്രകാരം ഇരിട്ടി താലൂക്ക്, പായം അംശം ദേശത്ത് റീ സര്‍വെ നമ്പര്‍ 62/1845 ല്‍പ്പെട്ട 0.2023 ഹെക്ടര്‍ ഭൂമിയുടെയും അതില്‍ ഉള്‍പ്പെട്ട സകലതിന്റെയും ഭാഗിക്കാത്ത അഞ്ചിലൊന്ന് അവകാശം മാര്‍ച്ച് ഏഴിന് രാവിലെ 11ന് പായം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസില്‍ നിന്നും പായം വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0490 2494910
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ കൃത്രിമ അവയവ നിര്‍മാണ കേന്ദ്രത്തിലേക്ക് വിവിധ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സൂപ്രണ്ട്, ജില്ലാ ആശുപത്രി, ജില്ലാ ലിംബ് ഫിറ്റിംഗ് സെന്റര്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ മാര്‍ച്ച് മൂന്നിന് രാവിലെ 11 മണിക്കകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ കൃത്രിമ അവയവ നിര്‍മാണ ഓഫീസില്‍ ലഭിക്കും.
ലേലം
കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷന് ഹോമിലെ പ്ലാസ്റ്റിക്ക് ചാക്ക്, പലവക ചണച്ചാക്ക് എന്നിവ മാര്‍ച്ച് 17ന് ഉച്ചക്ക് 12 മണിക്ക് സെന്‍ട്രല്‍ ജയില്‍ പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 0497 2746141, 2747180
- Log in to post comments