Post Category
ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
കേരള വനിതാ കമ്മീഷന്റെ തിരുവനന്തപുരം ഓഫീസിൽ നിലവിൽ ഒഴിവുള്ള ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ( ഒഴിവ് 1) അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായിരിക്കും നിയമനം. പ്രതിഫലം പ്രതിദിനം 800 രൂപ.
യോഗ്യത പ്ലസ് ടു, സർക്കാർ അംഗീകാരമുള്ളതും കുറഞ്ഞത് ആറ് മാസം ദൈർഘ്യമുള്ളതുമായ ഡാറ്റ എൻട്രി ഓപ്പറേറ്റർ കോഴ്സ് അല്ലെങ്കിൽ ഡി സി എ. അഭികാമ്യ യോഗ്യത എം എസ് ഓഫീസ് പരിചയം. പ്രായപരിധി 18- 40 . അർഹതയുള്ളവർക്ക് ചട്ടപ്രകാരമുള്ള വയസിളവ് ലഭിക്കും.
ഉദ്യോഗാർത്ഥികൾ രേഖകളുടെ അസൽ , പകർപ്പ് എന്നിവ സഹിതം മാർച്ച് 6 (വെള്ളിയാഴ്ച) രാവിലെ 9.30 ന് പി എം ജി ക്ക് സമീപമുള്ള കമ്മീഷൻ ആസ്ഥാനത്ത് എത്തണം.
date
- Log in to post comments