Post Category
യുവജന കമ്മീഷൻ ദേശീയ സെമിനാർ: അപേക്ഷാ തീയതി നീട്ടി
സംസ്ഥാന യുവജന കമ്മീഷൻ കഴക്കൂട്ടം ടെക്നോപാർക്കിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിലേക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച് 2 വരെ നീട്ടി. മാർച്ച് 5, 6 തീയതികളിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ 18-നും 40-നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാം.
അക്കാദമിക്, അക്കാദമിക്കേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയവർക്ക് മുൻഗണന ലഭിക്കും. താല്പപര്യമുള്ളവർ മാർച്ച് 2-നകം ബയോഡേറ്റയും ഫോട്ടോയും സഹിതം ksycyouthseminar@gmail.com എന്ന മെയിൽ വിലാസത്തിലോ അല്ലെങ്കിൽ 'കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം - 33' എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷ നൽകേണ്ടതാണ്.
ഫോൺ : 8086987262,0471-2308630
date
- Log in to post comments