Skip to main content

കഴിഞ്ഞ 10 വർഷത്തിൽ നാലര ലക്ഷത്തിൽ പരം കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി മാറി : മുഖ്യമന്ത്രി പിണറായി വിജയൻ

കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ 4,56000 ൽ പരം കുടുംബങ്ങളെയാണ്  സർക്കാർ ഭൂമിയുടെ അവകാശികളാക്കി മാറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പട്ടിമറ്റത്ത് സംഘടിപ്പിച്ച ജില്ലാതല പട്ടയമേള ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂരഹിതരും ഭവനരഹിതരുമില്ലാത്ത കേരളം എന്ന വാഗ്ദാനം യാഥാർത്ഥ്യമാക്കുകയാണ് സർക്കാർ. അടിസ്ഥാന ജനവിഭാഗങ്ങളെ ചേർത്തുനിർത്തുന്ന  വികസനമാണ് സംസ്ഥാനത്ത് നിലവിൽ നടപ്പിലാക്കി വരുന്നത്. ലൈഫ് മിഷൻ വഴി 5 ലക്ഷം കുടുംബങ്ങൾക്ക് വീട് ലഭ്യമാക്കാൻ  കഴിഞ്ഞു. ഡിജിറ്റൽ റീസർവ്വേയിലൂടെയും പട്ടയ മിഷനിലൂടെയും അവകാശരേഖകൾ ഓരോ പൗരനും ഉറപ്പാക്കുന്ന നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. അതിദരിദ്രരില്ലാത്ത കേരളം എന്ന വലിയ നേട്ടം കൈവരിക്കാനും നമുക്കായി എന്നും മുഖ്യമന്ത്രി പറഞ്ഞു

date