Skip to main content

ഇനി സങ്കടമില്ല, സന്തോഷം....

2013 മുതലാണ് അശമന്നൂർ വില്ലേജിലെ പള്ളത്തുപാറ വീട്ടിൽ  പി.എം അബൂബക്കറും ഭാര്യ ഷെമി അബൂബക്കറും പട്ടയത്തിനായുയുള്ള പരിശ്രമം തുടങ്ങിയത്.
വില്ലേജ്, താലൂക്ക്, കളക്ടറേറ്റ് തുടങ്ങിയ വിവിധ ഓഫീസുകളിൽ പലവട്ടം കയറിയിറങ്ങി. പാറ പുറമ്പോക്കായതിനാൽ പ്രശ്നപരിഹാരം അകലെയായിരുന്നു. പല ഘട്ടങ്ങളിലും സങ്കടപ്പെടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇനിയത് വേണ്ടല്ലോ, ഞങ്ങൾക്ക് പട്ടയം കിട്ടി.... സന്തോഷം.... വേദിയിൽനിന്ന് പട്ടയം ഏറ്റുവാങ്ങിയ ശേഷം ഷെമി പറഞ്ഞു.

date