Skip to main content

കട്ടിലപ്പുവ്വം ഗവ. ഹയർ സെക്കന്ററി സ്‌കൂളിന് പുതിയ കെട്ടിടം

 കട്ടിലപ്പുവ്വം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. പൊതു വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. റവന്യു, ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ കുറിച്ച് മന്ത്രി സംസാരിച്ചു.

പൊതുമരാമത്ത് കെട്ടിട വിഭാഗം  എക്‌സിക്യുട്ടീവ് എൻജിനീയർ ടി.കെ. സന്തോഷ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് സ്വാഗതവും കട്ടിലപ്പുവ്വം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ വി. ആർ ശാലിനി റാണി നന്ദിയും പറഞ്ഞു.

പൊതുവിദ്യാഭ്യാസവകുപ്പ് പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച രണ്ട് കോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത് .

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, മാടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചെന്നിക്കര, വൈസ് പ്രസിഡന്റ് സുകന്യ ബൈജു ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രാജി  ഗരീജ പ്രദീപ്, മാടക്കത്തറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സാവിത്രി രാമചന്ദ്രൻ, എ. എം. അശോകൻ, കെ. പി. പ്രശാന്ത്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെയ്‌മി ജോർജ്, പി. ആർ. സുരേഷ് ബാബു, മാടക്കത്തറ ഗ്രാമപഞ്ചായത്തംഗം ജോൺസൺ മല്ലിയത്ത്, പി.ടി.എ. പ്രസിഡന്റ് കെ. ആർ. രാജേഷ് മോൻ, എസ്.എം.സി. ചെയർമാൻ ശ്രീജൻ വെണ്ണക്കാരൻ, പ്രധാനാധ്യാപിക എം. രേണുക തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. 

 

date