Skip to main content

ന്യൂനപക്ഷ കമ്മീഷന്റെ സേവനങ്ങളും സാധ്യതകളും ഉപയോഗപ്പെടുത്തണം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം പി. റോസ

 ന്യൂനപക്ഷ കമ്മീഷന്റെ സേവനങ്ങളും സാധ്യതകളും ജനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം പി റോസ. തൃശൂർ കളക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളില്‍ നടന്ന സിറ്റിംഗില്‍ സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗം.

 സിറ്റിംഗില്‍ പരിഗണിച്ച മൂന്ന് പരാതികളും തീരുമാനത്തിനായി അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതുതായി രണ്ട് പരാതികൾ കമ്മീഷൻ സ്വീകരിച്ചു. പൊതുമരാമത്ത് വകുപ്പ്, തൃശൂർ കോർപ്പറേഷൻ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിംഗില്‍ പരിഗണിച്ചത്.

സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ മുസ്ലീം, ക്രിസ്‌ത്യൻ, ബുദ്ധ, സിഖ്, ജൈന, പാഴ്‌സി എന്നീ വിഭാഗങ്ങളിൽപ്പെട്ടവരുടെ പരാതികൾക്ക് പരിഹാരം കാണാൻ ന്യൂനപക്ഷ വിഭാഗക്കാർക്ക് നേരിട്ടോ, അതത് ജില്ലകളിലെ കളക്ട്രേറ്റിലോ,  തപാലിലോ, kscminorities@gmail.com എന്ന ഇമെയിൽ വഴിയോ 9746515133 നമ്പറിൽ വാട്ട്‌സ്ആപ്പ് സന്ദേശമായോ പരാതി സമർപ്പിക്കാം.

date