Skip to main content

എം.പി.കെ.ബി.വൈ ഏജൻസി പ്രവർത്തനം അവസാനിപ്പിച്ചു

ജില്ലാ കളക്ടർ നിയമിച്ച് പോട്ട പോസ്റ്റ് ഓഫീസിന് കീഴിൽ അറ്റാച്ച് ചെയ്ത് പ്രവർ ത്തിച്ചിരുന്ന എം.പി.കെ.ബി.വൈ ഏജന്റായ ഷൈനി പൌലോസ് (സി.എ നം.37/MPA/DC/98) വല്ലൂരാൻ ഹൌസ്, കൊരട്ടി ഈസ്റ്റ് പി.ഒ, തിരുമുടിക്കുന്ന് എന്നയാൾ ഏജൻസി പ്രവർത്തനം അവസാനിപ്പിച്ചു. ഏജൻസി റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷ 2025 ജൂലൈ 16ന് സമർപ്പിച്ചിരുന്നു. ഏജൻസിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് പരാതികൾ ഉണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ അയ്യന്തോളിൽ പ്രവർത്തിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രേഖാമൂലം പരാതി നൽകാം. ഫോൺ: 0487 2361566.

date