Skip to main content

കരട് ബജറ്റ് അവതരിപ്പിച്ചു

പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ കരട് ബജറ്റ് അവതരിപ്പിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ബിന്ദു കൃഷ്ണദാസ് ആമുഖ പ്രസംഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി കെ അഖില്‍ ബജറ്റ് അവതരിപ്പിച്ചു. ഭവന നിര്‍മാണം, കാര്‍ഷികം, മാലിന്യ സംസ്‌ക്കരണം, വനിതാശാക്തീകരണം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ കൊടുത്തിട്ടുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ബ്ലോക്ക് മെമ്പര്‍മാര്‍, സെക്രട്ടറി ഒ കെ ബാബു എന്നിവര്‍ പങ്കെടുത്തു.
 

date