Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

പെരുമാച്ചേരി മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ഞായറാഴ്ച
 
പെരുമാച്ചേരിയില്‍ ആരംഭിക്കുന്ന മാവേലി സൂപ്പര്‍ സ്റ്റോര്‍ മാര്‍ച്ച് ഒന്നിന് ഭക്ഷ്യ സിവില്‍ സപ്ലൈ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനാകും. മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ് കുമാര്‍ ആദ്യ വില്‍പന നടത്തും. സര്‍ക്കാരിന്റെ ന്യായവില വിപണന ശൃംഖല ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ആരംഭിക്കുന്ന മാവേലി സൂപ്പര്‍ സ്റ്റോറില്‍ 13 ഇനം സബ്സിഡി സാധനങ്ങളോടൊപ്പം മിതമായ നിരക്കില്‍ ഗുണമേന്മയുള്ള എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ലഭിക്കും.

താല്‍പര്യപത്രം ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ പഞ്ചായത്തും പട്ടികവര്‍ഗ വികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച തയ്യല്‍/ ഫാഷന്‍ ഡിസൈനിംഗ് പരിശീലന പദ്ധതിയില്‍ പങ്കെടുത്ത പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് (തെരഞ്ഞെടുത്ത 60 പേര്‍ക്ക്) ബ്രൈഡല്‍ ഡ്രസ്സ് മേക്കിംഗ് ആന്‍ഡ് മേക്കപ്പ് പരിശീലനം നല്‍കുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. താല്‍പര്യപത്രം കണ്ണൂര്‍ ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ക്ക് മാര്‍ച്ച് അഞ്ചിനകം ലഭിക്കണം. ഫോണ്‍: 0497-2700357 

ഇലക്ട്രീഷ്യന്‍ നിയമനം

ജില്ലയിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയോടൊപ്പം എന്‍ ടി സി  ഇലക്ട്രീഷ്യന്‍ / വയര്‍മാന്‍ / കേരള സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സ് ബോര്‍ഡ് നല്‍കുന്ന വയര്‍മാന്‍ ലൈസന്‍സ്, ആറ് മാസത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം എന്നീ യോഗ്യതകളുള്ള, 36 വയസ് തികയാത്തവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ മാര്‍ച്ച് 13 നകം പേര് രജിസ്റ്റര്‍ ചെയ്യണം.

ഒഴിവുകള്‍

ഇരിവേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യന്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ മാര്‍ച്ച് മൂന്നിന് രാവിലെ 11 മണിക്ക് ഇരിവേരി സി എച്ച് സി യില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍-04972851602 

തീയതി നീട്ടി 

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം അരിവാള്‍ രോഗ നിര്‍ണയപദ്ധതിയുടെ ഭാഗമായി ജില്ലയില്‍ അരിവാള്‍ രോഗനിര്‍ണയ പരിശോധനയില്‍ പോസിറ്റീവ് ആയ കേസുകളില്‍ സ്ഥിരീകരണ പരിശോധന നടത്തുന്നതിനായി ജില്ലയിലെ സ്വകാര്യ ലാബുകളില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് രണ്ട് മണിക്കകം ലഭിക്കണം. ഫോണ്‍ 0497 2700709

date