ക്ഷീരജാലകം പ്രൊമോട്ടര്‍ നിയമനം
കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ ഇടുക്കി ജില്ലാ നോഡല്‍ ഓഫീസിലേക്ക് ക്ഷേമനിധി ബോര്‍ഡിന്റെ ക്ഷീരജാലകം സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് ഫീല്‍ഡ് തലത്തില്‍ ക്ഷീരകര്‍ഷകരെയും ക്ഷീരസഹകരണ സംഘങ്ങളെയും സഹായിക്കുന്നതിനും ഒപ്പം ഓണ്‍ലൈന്‍ ജോലികള്‍ ചെയ്യുന്നതിലേക്കുമായി നെടുങ്കണ്ടം, കട്ടപ്പന, പീരുമേട് എന്നീ ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്നതിന് ക്ഷീരജാലകം പ്രൊമോട്ടര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. യോഗ്യത: ഹയര്‍ സെക്കണ്ടറി അല്ലെങ്കില്‍ ഡിപ്ലോമ, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ എന്നിവ കൈകാര്യം ചെയ്യുന്നതിലുള്ള പരിജ്ഞാനം. പ്രായം 18 നും 40 നും മധ്യേ. താല്‍പ്പര്യമുള്ള അപേക്ഷകര്‍ ബയോഡാറ്റ വിദ്യാഭ്യാസയോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (2 എണ്ണം) സഹിതം ജില്ലാ നോഡല്‍ ഓഫീസര്‍ / ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍, ക്ഷീരവികസനവകുപ്പ്, മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നില, തൊടുപുഴ പി ഒ, പിന്‍: 685584 എന്ന വിലാസത്തില്‍ മാര്‍ച്ച് 5ന് ഉച്ചയ്ക്ക് 1 മണിക്ക് മുന്‍പായി ലഭിക്കത്തക്ക വിധം സമര്‍പ്പിക്കണം.വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04862 220596, ഇമെയില്‍: quoidk.dairy@kerala.gov.in, qendairyidk@gmail.com
- Log in to post comments