Post Category
ജില്ലാതല ഫാം ഫെസ്റ്റ്: ഇന്ന് (മാർച്ച് ഒന്ന്) മുതൽ മാർച്ച് മൂന്ന് വരെ
ജില്ലാ പഞ്ചായത്തിന്റെയും, കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സ്റ്റേറ്റ് സീഡ് ഫാം മണ്ണുത്തിയിൽ ഇന്ന് മുതൽ മാർച്ച് മൂന്ന് വരെ ജില്ലാ തല ഫാം ഫെസ്റ്റ് ‘അഗ്രൊഫ്യൂഷൻ 2026’ സംഘടിപ്പിക്കുന്നു.
സർക്കാർ ഫാമുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഉത്പ്പന്നങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്ക് അവബോധം നൽകുന്ന ഫാം ഫെസ്റ്റ് മാർച്ച് ഒന്നിന് രാവിലെ ഒമ്പത് മണിക്ക് റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പി. ബാലചന്ദ്രൻ എം.എൽ.എ, തൃശ്ശൂർ മുൻസിപ്പൽ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ എന്നിവർ മുഖ്യാതിഥികളാകും. കാർഷിക പ്രദർശന വിപണന സ്റ്റാളുകൾ, കാർഷിക ക്വിസ്, കാർഷിക സെമിനാർ, കലാപരിപാടികൾ, മറ്റു വിനോദ പരിപാടികൾ എന്നിവയും ഫെസ്റ്റിൽ ഉണ്ടായിരിക്കും.
date
- Log in to post comments