Skip to main content

ദ്രോണാചാര്യ കെ.പി തോമസ് ഇന്‍ഡോര്‍ സ്റ്റേഡിയം കായിക മന്ത്രി വി.അബ്ദുള്‍ റഹ്‌മാന്‍ നാളെ നാടിന് സമര്‍പ്പിക്കും

ദ്രോണാചാര്യ കെ.പി തോമസ് മാഷിന്റെ പേരില്‍ നാമകരണം ചെയ്തിട്ടുള്ള പച്ചടി ജില്ലാ ഇന്‍ഡോര്‍ സ്റ്റേഡിയം കായിക ന്യൂനപക്ഷ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നാളെ (മാര്‍ച്ച് 3) ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് പച്ചടി  ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ എം.എം മണി  എംഎല്‍എ  അധ്യക്ഷനാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റുകളുടെ വിതരണം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് ആമുഖ പ്രഭാഷണം നടത്തും.

നെടുങ്കണ്ടം പച്ചടിയില്‍ 40 കോടി ചെലവില്‍ അഞ്ച് ഏക്കര്‍ സ്ഥലത്താണ് ജില്ലാ  ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിച്ചിട്ടുള്ളത്. നാല് ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ടുകള്‍, 12 ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍. നാല് വോളിബോള്‍ കോര്‍ട്ടുകള്‍, മൂന്ന് ഹാന്‍ഡ് ബോള്‍ കോര്‍ട്ടുകള്‍, വാഹനങ്ങള്‍ക്ക് സെല്ലാര്‍ ഫ്ലോറില്‍ പാര്‍ക്കിംഗ് സൗകര്യം,  തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് സ്റ്റേഡിയത്തിലുള്ളത്. നെടുങ്കണ്ടത്ത് 400 മീറ്റര്‍ ഹൈആള്‍ട്ടിറ്റിയൂഡ് സിന്തറ്റിക് ട്രാക്ക്, അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോള്‍ ഫീല്‍ഡ് എന്നിവയ്ക്കെപ്പം, സംസ്ഥാനത്തെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്റ്റേഡിയം കൂടി സജ്ജമാകുന്നതോടെ നെടുങ്കണ്ടം ജില്ലയുടെ കായിക ഹബ്ബ് ആയി മാറും.
 
നെടുങ്കണ്ടം പച്ചടി ജില്ലാ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ സ്വാഗതവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം ടി.എം ജോണ്‍ നന്ദിയും പറയും.  ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി, കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് ബിനു, പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസഫ്, ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നാഗജ്യോതി ഭാസ്‌കര്‍, ജില്ലാ പഞ്ചായത്തംഗം തിലോത്തമ സോമന്‍, ബ്ലോക്ക് പഞ്ചായത്തംഗം മുകേഷ് മോഹനന്‍, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥന്‍, ഗ്രാമപഞ്ചായത്തംഗം മനു ജോസഫ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, കായിക-സാമൂഹിക-സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date