Skip to main content

ടെലസ്കോപ്പ് ഉപയോഗിച്ച് വാന നിരീക്ഷണം നടത്തി

ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ  ടൂറിസം പ്രമോഷൻ കൗൺസിലും, ബ്രേക്ക് സയൻസ് സൊസൈറ്റി എറണാകുളം ചാപ്റ്ററും ചേർന്ന് ദർബാർ ഹാൾ ഗ്രൗണ്ടിൽ ടെലസ്കോപ്പ്  ഉപയോഗിച്ച് വാന നിരീക്ഷണം നടത്തി.
 സാധാരണക്കാരിലും കുട്ടികളിലും ശാസ്ത്ര ബോധം വളർത്തിയെടുക്കുവാൻ ദേശീയ ശാസ്ത്ര ദിനാചരണത്തിന് കഴിയണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സൊസൈറ്റി ജില്ലാപ്രസിഡൻ്റ് കെ.എസ് ഹരികുമാർ പറഞ്ഞു. യോഗത്തിൽ സൊസൈറ്റി ജില്ലാ ട്രഷറർ പി.സി. തങ്കച്ചൻ അദ്ധ്യക്ഷനായി.

വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ ആധുനിക ടെലിസ്കോപ്പിലൂടെ ചന്ദ്രനിലെ ഗർത്തങ്ങളും വ്യാഴവും അതിൻ്റെ നാല് ഉപഗ്രഹങ്ങളും നിരീക്ഷിച്ചു.

date