Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കേരള നിയമസഭ ഇലക്ഷന്‍ 2026 മായി ബന്ധപ്പെട്ട് വിവിധ പരിപാടികളുടെ വീഡിയോ ചിത്രീകരിക്കുന്നതിന് ഫോട്ടോ-വീഡിയോഗ്രാഫര്‍, അമെച്വര്‍ ആന്‍ഡ് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍, സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് മൂന്ന് ഉച്ചക്ക് 12. ഉച്ചക്ക് രണ്ടിന് ക്വട്ടേഷന്‍ തുറക്കും. പ്രതിദിനം കുറഞ്ഞത് 100 വീഡിയോ ക്യാമറകളും ആവശ്യമായ ക്യാമറമാന്‍മാരും (24 മണിക്കൂര്‍ സേവനം) ലഭ്യമാക്കാന്‍ സജ്ജരായിരിക്കണം. വിലാസം- ജില്ലാ കളക്ടര്‍, കളക്ടറേറ്റ്, കാസര്‍കോട് - 671123. ഫോണ്‍- 8547616042.
date
- Log in to post comments