Skip to main content

ദേശീയ ശാസ്ത്ര ദിനം : വാന നിരീക്ഷണം നടത്തി

ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി എറണാകുളം ചാപ്റ്ററും സംയുക്തമായി ദർബാർ ഹാൾ ഗ്രൗണ്ടിൽ ടെലസ്കോപ്പ് ഉപയോഗിച്ച് വാന നിരീക്ഷണം നടത്തി.
 
സാധാരണക്കാരിലും കുട്ടികളിലും ശാസ്ത്ര ബോധം വളർത്തിയെടുക്കാൻ ദേശീയ ശാസ്ത്ര ദിനാചരണത്തിന് കഴിയണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സൊസൈറ്റി ജില്ലാ പ്രസിഡൻ്റ് കെ.എസ് ഹരികുമാർ പറഞ്ഞു. യോഗത്തിൽ സൊസൈറ്റി ജില്ലാ ട്രഷറർ പി.സി. തങ്കച്ചൻ അധ്യക്ഷത വഹിച്ചു.

വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ ആധുനിക ടെലസ്കോപ്പിലൂടെ ചന്ദ്രനിലെ ഗർത്തങ്ങളും വ്യാഴവും അതിൻ്റെ നാല് ഉപഗ്രഹങ്ങളും നിരീക്ഷിച്ചു.
 

date