അക്ഷരോന്നതി സമാപന സമ്മേളനം എച്ച് സലാം എം എൽ എ ഉദ്ഘാടനം ചെയ്തു
*ജില്ലയിൽ ആകെ സമാഹരിച്ചത് 4500 പുസ്തകങ്ങൾ
പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ വായനാശീലം വളർത്തുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് ആരംഭിച്ച സംസ്ഥാനതല പദ്ധതിയായ അക്ഷരോന്നതിയുടെ ജില്ലാതല സമാപന സമ്മേളനത്തിന്റെയും ശേഖരിച്ച പുസ്തകങ്ങളുടെ വിതരണോദ്ഘാടനവും എച്ച് സലാം എംഎൽഎ നിർവഹിച്ചു. ബ്ലോക്ക്, മുനിസിപ്പാലിറ്റി,പഞ്ചായത്ത് തലത്തിൽ ആണ് പുസ്തക ശേഖരണം നടന്നത്. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്ന് 4500 പുസ്തകങ്ങളാണ് ജില്ലയിലാകെ സമാഹരിച്ചത്. എസ് സി, എസ് ടി വിഭാഗങ്ങളിലേക്കും ആലപ്പുഴ പ്രീ മെട്രിക് സ്കൂളികളിലേക്കും പുസ്തകങ്ങൾ കൈമാറി
പുന്നപ്ര ഡോ. അംബേദ്ക്കർ മെമ്മോറിയൽ റസിഡൻഷ്യൽ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഇൻചാർജ് സി അലക്സ് അധ്യക്ഷനായി. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് അംഗം എം സി ലിജി, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സി കെ ഷിബു, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സന്ദീപ് കുമാർ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇ എസ് ശ്രീലത, സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ദീപ ജെയിംസ്, ഡോ. അംബേദ്കർ മെമ്മോറിയൽ റസിഡൻഷ്യൽ സ്കൂൾ പ്രഥമാധ്യാപിക എസ് ജ്യോതിശ്രീ. സ്കൂൾ സീനിയർ സൂപ്രണ്ട് എ ജി സിബി, അധ്യാപിക ജയാ വിജയൻ, എഴുത്തുകാരി കെ പി പ്രീതി, ജനപ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments