Skip to main content

വയലാർ സ്മാർട്ട് കൃഷിഭവൻ ശിലാസ്ഥാപനം   മന്ത്രി പി പ്രസാദ് നിർവഹിച്ചു

1.43 കോടി രൂപ ചെലവിൽ വയലാർ ഗ്രാമപഞ്ചായത്തിൽ നിർമ്മിക്കുന്ന സ്മാർട്ട് കൃഷിഭവന്റെ ശിലാസ്ഥാപന കർമ്മം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു.

കർഷകർക്ക് സേവനങ്ങൾ അതിവേഗം ലഭിക്കുന്ന ഇടമായി കൃഷിഭവനുകൾ മാറണം. സേവനം സ്മാർട്ടായാൽ കൃഷിഭവനും സ്മാർട്ടാകുമെന്ന്  മന്ത്രി പറഞ്ഞു

സ്മാർട്ട് കൃഷിഭവനിൽ ബയോ ഫാർമസി, പ്ലാന്റ് ഹെൽത്ത് ക്ലിനിക്, മണ്ണ് പരിശോധന ലാബ്, എക്കോ ഷോപ്പ്, ഹാൾ, ഓൺലൈൻ മീറ്റിംഗ് സൗകര്യം തുടങ്ങിയവയുണ്ടാകും.ആധുനിക നിർമ്മാണരീതികൾ ഉപയോഗിച്ച് മനോഹരവും സൗകര്യപ്രദവുമായ കെട്ടിടമാണ്  നിർമ്മിക്കുന്നത്.

നാഗംകുളങ്ങര കവലയിൽ നടന്ന ചടങ്ങിൽ വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു മുരളി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സന്ധ്യ ബെന്നി, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിന്ധു വാവക്കാട്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം ജി നായർ, സ്ഥിരംസമിതി അധ്യക്ഷ ലീന രാധാകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ റിൻസി സെബാസ്റ്റ്യൻ, എം അനന്തു, കൃഷി ഡെപ്യൂട്ടി  ഡയറക്ടർ മായ എൻ ഗോപാലകൃഷ്ണൻ,  കൃഷി അസി. ഡയറക്ടർ  ജീഷ്മ ഷാജി, കൃഷി ഓഫീസർ ബേസിൽ പി മാർക്കോസ്, മറ്റ് ജനപ്രതിനിധികൾ,  ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date